തിരുവനന്തപുരം ജില്ലാ ഒഐസിസി കമ്മിറ്റിയെ ദമ്മാമിൽ ലാൽ അമീൻ നയിക്കും

കെ പി സി സി യും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം വിവിധ രാജ്യങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒ ഐ സി സി സംഘടനാ തെരഞ്ഞെടുപ്പ് സൗദി കിഴക്കൻ പ്രവിശ്യയിൽ വിവിധ ജില്ലാ ഏരിയ കമ്മിറ്റികൾ പൂർത്തിയാക്കുമ്പോൾ, തിരുവനതപുരം ജില്ലയെ നയിക്കുവാൻ ലാൽ അമീൻ (പ്രസിഡണ്ട്), സി വി രാജേഷ് (ജനറൽ സെക്രട്ടറി – സംഘടനാ ചുമതല), അനസ് തമ്പി (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന പുതിയ ജില്ലാ കമ്മിറ്റിയെ ജനറൽബോഡി യോഗം തെരഞ്ഞെടുത്തു.
സുരേഷ് മണ്ണറ (വൈസ് പ്രസിഡൻറ്റ് ), കാസിം നിസാമുദീൻ (വൈസ് പ്രസിഡണ്ട്), വർഗീസ് തോമസ് (വൈസ് പ്രസിഡണ്ട്), ശ്രീനാഥൻ (ജനറൽ സെക്രട്ടറി), ദാവൂദ്, നവാസ് ബദറുദീൻ, കീർത്തി ബിനൂപ്, നിമ്മി സുരേഷ്, നസീം നാദിർ ഷാ (സെക്രട്ടറിമാർ), മുഹമ്മദ് കല്ലൂർ (അസിസ്റ്റൻറ് ട്രഷർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ആസാദ് പള്ളിക്കൽ, ശ്രീജിത്, ആൻഡ്രൂസ്, അനി നഹാസ്, ഫാത്തിമാ അനസ്, നജീം വക്കം, നാഗേന്ദ്രൻ, ആസിഫ് പള്ളിക്കൽ, ഷാജഹാൻ, അനസ്, നൗഷാദ് എന്നിവർ എക്സിക്യുട്ടീവ്അംഗങ്ങളാണ്. സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് നിസാർ ചെമ്പകമംഗലം, ഇ കെ സലിം എന്നിവർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നിന്നും റീജ്യണൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായിരിക്കും.
നിസാർ ചെമ്പകമംഗലത്തിൻറെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സി വി രാജേഷ് നിലവിലുണ്ടായിരുന്ന കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കിഴക്കൻ പ്രവിശ്യയിൽ ഒഐസിസി യുടെ തലസ്ഥാന ജില്ലയെ നയിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട ലാൽ അമീനെയും സഹഭാരവാഹികളെയും സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അനുമോദിച്ചു.
Story Highlights: OICC committee will be chaired by Lal Amin in Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here