പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ എന്ന കാട്ടാന. മുന്നാറിലെ ലോക്ക്ഹാർട്ട് എസ്റ്റേറ്റിലാണ് കാട്ടാന വീണ്ടും എത്തിയത്. നിലവിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്ക്ക് സമീപമാണ് ആന തമ്പടിച്ചിരിക്കുന്നത്.
ആനയെ തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. കഴിഞ്ഞ രണ്ട് ദിവസമായി ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ പടയപ്പ ഭീതി പടർത്തുകയാണ്. തൊഴിലാളി ലയങ്ങൾക്ക് സമീപത്തെ വാഴ, പച്ചക്കറി കൃഷികൾ കാട്ടാന നശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 6.30-ന് പ്രദേശത്ത് എത്തിയ പടയപ്പ ഒൻപതരയോടെയാണ് തിരികെ കാട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച രാത്രി 11-ന് ഫാക്ടറി ഡിവിഷനിൽ റേഷൻകടയിൽ ആന എത്തിയിരുന്നു.
Story Highlights: Padayappa is back in the residential area
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here