‘നമ്മൾ ഇന്ത്യൻ ജനത’ എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റി ഐക്യദാർഢ്യ സമ്മേളനം പ്രൗഢമായി
മനാമ: ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ നവംബർ 24 മുതൽ 26 വരെ മുംബെയിൽ നടക്കുന്ന എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈനിൽ ഐ സി എഫ്, കെ സി എഫ്, ആർ എസ് സി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം പ്രൗഢമായി. (SSF The Golden Fifty Solidarity Conference)
ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് നടക്കുന്ന എസ്.എസ്.എഫ്. ദേശീയ സമ്മേളനത്തിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സംബന്ധിക്കും. സമ്മേളന സന്ദേശവുമായി കശ്മീരിൽ നിന്ന് ആരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തിയ സംവിധാൻ യാത്രക്ക് ശേഷം വിവിധ സംസ്ഥാന സമ്മേളനങ്ങളും ഇതിനകം പൂർത്തിയായി.
മനാമ കെ.എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബഹ്റൈൻ ഐക്യദാർഢ്യ സമ്മേളനം ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ അബൂബക്കർ ലത്വീഫി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ്. ഇന്ത്യ പ്രതിനിധിയും കർണ്ണാടക സ്റ്റേറ്റ് പ്രസിഡണ്ടുമായ ഹാഫിള് സുഫിയാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
എസ്.വൈ. എസ്. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, ആർ. എസ്. സി. ചെയർമാൻ മുഹമ്മദ് മുനീർ സഖാഫി ചേകനൂർ, കെ.സി.എഫ്. പ്രസിഡണ്ട് ജമാൽ വിട്ടൽ, അബ്ദു റഹീം സഖാഫി വരവൂർ, ഹാരിസ് സാമ്പ്യ എന്നിവർ പ്രസംഗിച്ചു.
കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സിക്രട്ടറി അഫ്സൽ മാസ്റ്റർ കൊളാരി, അഡ്വ. എം. സി. അബ്ദുൾ കരീം ഹാജി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, സയ്യിദ് ഫസൽ തങ്ങൾ, വി.പി.കെ. അബൂബക്കർ ഹാജി, വി.പി.കെ മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, അഡ്വ. ഷബീർ അലി , ജാഫർ ശരീഫ്, സഫ്‌വാൻ സഖാഫി, മുഹമ്മദ് സഖാഫി ഇരിട്ടി, പി.ടി.അബ്ദുറഹ്മാൻ, അബ്ദു സലീം കൂത്തുപറമ്പ് എന്നിവർ സംബന്ധിച്ചു. അശ്റഫ് മങ്കര. സ്വാഗതവും കലന്തർ ശരീഫ് നന്ദിയും പറഞ്ഞു.
Story Highlights: SSF The Golden Fifty Solidarity Conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here