Advertisement

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ‘’കേരളീയം 23’’ നവംബർ 23 ന് ഇന്ത്യൻ ക്ലബ്ബിൽ

November 22, 2023
Google News 4 minutes Read
World Malayalee Council Bahrain Province Keraleeyam 2023

ലോകമലയാളികളുടെ ആഗോള കൂട്ടായ്മ വേൾഡ് മലയാളീ കൗൺസിലിന്റെ ബഹ്‌റൈൻ പ്രോവിൻസിന്റെ 2023-2025 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും കേരളപ്പിറവി ആഘോഷവും കേരളീയം ‘23 എന്ന പേരിൽ നവംബർ 23 വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിക്കും. ഇന്ത്യൻ അംബാസ്സഡർ HE ശ്രീ. വിനോദ് കെ. ജേക്കബ് മുഖ്യാഥിതി ആയി പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യൻ പാർലമെന്റ് അംഗം MP ശ്രീ ബെന്നി ബഹനാൻ, ബഹ്‌റൈൻ പാർലമെന്റ് അംഗം MP H.E മുഹമ്മദ് ഹുസൈൻ ജനാഹി, മുൻ ബഹ്‌റൈൻ പാർലമെന്റ് അംഗവും,ബഹ്‌റൈൻ Ambassador of Peace Dr. മസൂമ H A റഹിം എന്നിവർ വിശിഷ്ടാഥിതികൾ ആയും പങ്കെടുക്കും. (World Malayalee Council Bahrain Province Keraleeyam 2023)


വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായി, പ്രവാസി ഭാരതീയ സമ്മാൻ, ഡ ബ്ലൂ എം സി സാമൂഹ്യ ജീവകാരുണ്യ അവാർഡ് എന്നിവ നേടിയ പ്രമുഖ വ്യവസായി ശ്രീ. K G ബാബുരാജ്, ഡ.ബ്ലൂ.എം സി ബിസ്സിനെസ്സ് എക്സലൻറ് അവാർഡ് ജേതാവുമായ ശ്രീ. പമ്പാവാസൻ നായർ, ICRF ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര എന്നിവർ പ്രത്യേക അഥിതികളായും പങ്കെടുക്കുന്നു.

Read Also: ഗസ്സയില്‍ ഇനി അവശേഷിക്കുന്നത് 1000ല്‍താഴെ ക്രിസ്ത്യാനികള്‍; ആദിമ ക്രിസ്ത്യാനികളുടെ നേര്‍പിന്മുറക്കാര്‍ അസ്തിത്വപ്രതിസന്ധിയില്‍

നമ്മുടെ നാടിൻറെ തനിമയും സംസ്ക്കാരവും വിളിച്ചോതുന്ന പുതുമയാർന്ന പരിപാടികളും കേരളീയം 2023 ന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു. ബഹ്‌റൈനിന്റെ ചരിത്രത്തിൽ ആദ്യമായി WMC ബഹ്‌റൈൻ പ്രോവിൻസ് കേരളീയം 2023 ൽ അവതരിപ്പിക്കുന്നു കേരളീയ വാദ്യമായ ചെണ്ടയോടൊപ്പം വീണയും, മൃദംഗവും, തബലയും, മദ്ദളവും,ഇടയ്ക്കയും, സമന്വയിക്കുന്ന സംഗീത സമന്വയം ‘നാദലയം’. മേളകലാരത്‌നം സന്തോഷ് കൈലാസ് സോപാനം, വീണ അദ്ധ്യാപിക ശ്രീഷ്മ ജിലീബ്‌ എന്നിവർ നയിക്കുന്നു.


WMC വനിതാ വിഭാഗം അണിയിച്ചൊരുക്കുന്ന കേരളീയ കലകളായ കഥകളി, മോഹിനിയാട്ടം, കേരള നടനം, തെയ്യം എന്നിവ സമന്വയിപ്പിച്ചുള്ള വ്യത്യസ്തമായ ഫ്യൂഷൻ ‘നാളം’ ബഹ്‌റൈനിൽ അറിയപ്പെടുന്ന സംവിധായകൻ ശ്യാം രാമചന്ദ്രന്റെ സംവിധാനത്തിൽ അരങ്ങിലെത്തുന്നു. നൃത്താധ്യാപിക ഷീന ചന്ദ്രദാസിന്റെയും, രേഖ രാഘവന്റെയും, WMC ബഹ്‌റൈൻ കലാ പ്രതിഭകളുടെയും നേതൃത്വത്തിൽ ക്ലാസിക്കൽ, സിനിമാറ്റിക് അറബിക് നൃത്തപരിപാടികൾ എന്നിവയും
പ്രശസ്ത ഗാനരചയിതാവും ചലച്ചിത്ര സംഗീത സംവിധായകനുമായ മണികണ്ഠൻ പെരുമ്പടപ്പ്, ചലച്ചിത്ര, സീരിയൽ നടിയും ഗായികയുമായ ശ്രീലയ എന്നിവരോടൊപ്പം വേൾഡ് മലയാളീ കൗൺസിലിന്റെ ഗായകരും അണിനിരക്കുന്ന വേറിട്ട സംഗീതപരിപാടി എന്നിവ നവംബർ 23 ന് വൈകുന്നേരം 7 മണി മുതൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന കേരളീയം പരിപാടിയിലേക്ക് ഏവർക്കും പ്രവേശനം സൗജന്യമാണെന്നും, എല്ലാപേരെയും സ്വാഗതം ചെയ്യുന്നതായും WMC ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 33462295, 33052485

Story Highlights: World Malayalee Council Bahrain Province Keraleeyam 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here