Advertisement

നവകേരളസദസുമായി ബന്ധിപ്പിച്ച്‌ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം: ബൃന്ദ കാരാട്ട്‌ പരാതി നൽകി

November 24, 2023
Google News 0 minutes Read
brinda karat

നവകേരളസദസുമായി ബന്ധിപ്പിച്ച്‌ തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുൻ പാർലമെന്റ്‌ അംഗവും സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗവുമായ ബൃന്ദകാരാട്ട്‌ സംസ്ഥാന പൊലീസ്‌ മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി.

ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച്‌ അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന്‌ പരാതിയിൽ ബൃന്ദകാരാട്ട്‌ ആവശ്യപ്പെട്ടു. ‘കേരളത്തിൽ ഇപ്പോൾ നടക്കുന്നത്‌ ധൂർത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മൻചാണ്ടിയെ കണ്ട്‌ പഠിക്കണമെന്നും ’ ബൃന്ദ കാരാട്ട്‌ പറഞ്ഞതായാണ്‌ കുപ്രചാരണം.

മലയാളത്തിലുള്ള ഈ പോസ്റ്റുകൾ വസ്തുതാ വിരുദ്ധവും തന്റെയും പാർട്ടിയുടെയും സൽപ്പേര്‌ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിർമിച്ചതുമാണ്‌. വ്യാജ പോസ്‌റ്റിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്‌. താൻ പറഞ്ഞതെന്ന വ്യാജേനയാണ്‌ തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്‌. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻകൂടി ലക്ഷ്യമിട്ടുള്ളതാണ്‌ ഇത്‌. ബോധപൂർവമുള്ള ഈ പ്രവൃത്തിക്ക് പിന്നിലുള്ളവരെ കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കമെന്നും ബൃന്ദ പരാതിയിൽ പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here