ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ല : ഹൈക്കോടതി

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ( all india tourist permit vehicles cannot be used as stage carriage )
റോബിൻ ബസിന് കൂടിയാണ് ഇതോടെ പ്രതിസന്ധിയാകുന്നത്. റോബിൻ ബസ് ഉടമയുടെ പ്രധാന വാദം പുതുക്കിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് പ്രകാരം ഇവർക്ക് സ്റ്റേജ് കാരിയേജ് ഓപ്പറേഷൻ നടത്താം എന്നതാണ്. നിയമം പുതുക്കിയപ്പോൾ കുറേ ചട്ടങ്ങൾ കൂട്ടമായ ഒഴിവായിട്ടുണ്ട്. അതിൽ ഒന്ന് , സ്റ്റേജ് കാര്യേജ് ഓപ്പറേഷൻ നടത്തരുത് എന്ന് എടുത്തു പറയുന്ന ഭാഗം പോയിട്ടുണ്ട്. സ്റ്റേജ് കാരേജുകളുടെ സ്റ്റാൻഡിൽ കയറരുത് എന്ന് എടുത്തു പറയുന്ന ഭാഗവും പോയിട്ടുണ്ട്.
എന്നാൽ ടൂറിസ്റ്റ് വെഹിക്കിൾ എന്താണെന്നും, അവർ എങ്ങനെ പ്രവർത്തിക്കണം, ആളെ കയറ്റണം എന്നതും ഈ റൂളുകളെല്ലാം അടിസ്ഥാനപരമായി നിലനിൽക്കുന്ന മാതൃനിയമമായ (ങീവേലൃ അര)േ, കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഈ മാതൃനിയമം പ്രകാരമാണ് ടൂറിസ്റ്റ് വാഹനം പ്രവർത്തിക്കേണ്ടതും എന്ന് പുതുക്കിയ ചട്ടവും പറയുന്നുണ്ട് . ഒരു ടൂറിസ്റ്റ് വാഹനവും സ്റ്റേജ് കാര്യേജ് പ്രവർത്തനം നടത്താൻ പാടില്ലായെന്നുള്ളത് പ്രത്യേകമായി പറയേണ്ടതില്ല. ഈ അവ്യക്തതയാണ് നിലവിൽ റോബിൻ ബസ് ആയുധമാക്കിയിരിക്കുന്നത്.
Story Highlights: all india tourist permit vehicles cannot be used as stage carriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here