വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയി, മുഖത്ത് മൂത്രമൊഴിച്ചു, ക്രൂര മർദ്ദനം: യുപിയിൽ 3 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്ത് മൂത്രമൊഴിച്ച് ഒരു സംഘം യുവാക്കൾ. ബന്ധു വീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു അതിക്രമം. യുവാക്കൾ വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.
ഉത്തർപ്രദേശിലെ മീററ്റിൽ നവംബർ 13 നാണ് സംഭവം. യുവാക്കൾ വിദ്യാർത്ഥിയെ മർദിക്കുന്നതിന്റെയും മുഖത്ത് മൂത്രമൊഴിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആദ്യത്തെ വീഡിയോയിൽ പ്രതികളിൽ ഒരാൾ വിദ്യാർത്ഥിയുടെ തലയിലും മുതുകിലും ആവർത്തിച്ച് അടിക്കുന്നത് കാണാം. വേറെ ചിലർ കുട്ടിക്ക് ചുറ്റും നിൽക്കുന്നതും, വിദ്യാർത്ഥി തല്ലരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയിൽ ഉണ്ട്. വിദ്യാർത്ഥിയുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന രണ്ടാമത്തെ വീഡിയോ.
കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുവീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന മകനെ ചിലർ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു. ബന്ധുവീട്ടിൽ പോയ മകൻ രാത്രി വൈകിയും വീട്ടിൽ എത്തിയില്ല. പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പിറ്റേന്ന് രാവിലെ മകൻ വീട്ടിലെത്തി സംഭവം വിവരിക്കുകയുമായിരുന്നുവെന്ന് പിതാവ് പരാതിയിൽ പറയുന്നു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് പേരിൽ മൂന്ന് പേർ അറസ്റ്റിലായി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പിതാവ്. സംഭവം നടന്ന് നാലാം ദിവസമാണ് പൊലീസ് കേസെടുത്തതെന്ന് പിതാവ് ആരോപിച്ചു.
Story Highlights: Class 12 student thrashed, urinated upon by a group in Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here