Advertisement

ദീപ്തി മേരി വർഗീസിനെ തടഞ്ഞ് പ്രവർത്തകർ; കോൺഗ്രസ് ഈരവേലി മണ്ഡലം പ്രവർത്തക കൺവെൻഷനിൽ ബഹളം

November 27, 2023
Google News 1 minute Read
Congress Convention Deepthi Mary Varghese

പുതിയതായി പ്രഖ്യാപിച്ച മണ്ഡലം പ്രസിഡന്റ് ചുമതലയേൽക്കുന്നതിന്റെ ഭാഗമായി വിളിച്ച് ചേർത്ത കോൺഗ്രസ് ഈരവേലി മണ്ഡലം പ്രവർത്തക കൺവെൻഷനിൽ ബഹളം. കെ.പി.സി.സി.ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൺവെൻഷൻ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ പ്രവർത്തകർ തടഞ്ഞു. ഐ ഗ്രൂപ്പിന്റെ കൈവശം വരുന്ന മണ്ഡലം പ്രസിഡന്റ് പദവി കെഎസ്ഇബി വിഭാഗത്തിന് വിട്ടുകൊടുത്തു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ദീപ്തി മേരി വർഗീസിനെ തടയുന്ന ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

കോൺഗ്രസ് ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിന് പിന്നാലെയാണ് എറണാകുളത്തെ കോൺഗ്രസിൽ എ, ഐ വിഭാഗം ശക്തമായ പ്രതിഷേധം ഉയർത്തിയത്. തങ്ങളുടെ കൈവശമുണ്ടായിരുന്ന പദവികൾ കെ.സി വേണുഗോപാൽ വിഭാഗത്തിന് വിട്ടു നൽകിയെന്നാണ് ഈ ഗ്രൂപ്പിന്റെയും ഐ വിഭാഗത്തിന്റെയും പരാതി. മട്ടാഞ്ചേരി ഈരവേലി മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് കെപിസിസി ജനറൽ സെക്രട്ടറി മേരി വർഗീസിനെ പ്രവർത്തകർ തടഞ്ഞത്. ഐ വിഭാഗത്തിന്റെ കയ്യിലുണ്ടായിരുന്ന പ്രസിഡന്റ് പദവി കെഎസ്ഇബി വേണുഗോപാല വിഭാഗത്തിന് വിട്ടുകൊടുത്തതാണ് പ്രവർത്തകർ ചോദ്യം ചെയ്തത്.

പുതിയതായി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ടി എച്ച് ഉബൈസിനെതിരെ യോഗത്തിൽ വച്ച് തന്നെ നോട്ടീസും പ്രവർത്തകർ വിതരണം ചെയ്തു. പുതിയ പ്രസിഡന്റ് സിപിഐഎം ചാരൻ ആണെന്ന് ആരോപിക്കുന്നതായിരുന്നു നോട്ടീസ്. യോഗം ഉദ്ഘാടനം ചെയ്ത പുറത്തേക്ക് ഇറങ്ങിയ ദീപ്തി മേരി വർഗീസിനെ തടഞ്ഞു വെക്കുകയും അവർ വന്ന വാഹനത്തിന് നേരെ മുട്ടയെറിയാൻ ശ്രമവും ഉണ്ടായി. വിവിധ മണ്ഡലം ബ്ലോക്ക് കമ്മിറ്റികളിൽ പരസ്യ പ്രതിഷേധം ഉൾപ്പെടെ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് പ്രവർത്തകർ.

Story Highlights: Congress Convention Deepthi Mary Varghese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here