‘ലക്ഷ്യം ആഗോളവിപണി’; IFFKക്ക് പാരീസിൽ നിന്ന് ക്യുറേറ്റർ

മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ചലച്ചിത്രമേളയിൽ ഇതുവരെയുണ്ടായിരുന്ന ആർട്ടിസ്റ്റിക് ഡയറക്ടർക്ക് പകരം ക്യുറേറ്റർ പ്രവർത്തിക്കും.(Curator From Paris for IFFK 2023)
മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനാണ് ചലച്ചിത്രമേളയിൽ സ്പെഷ്യൽ ക്യുറേറ്ററെ നിയമിച്ചത്. പാരീസിലെ ചലച്ചിത്ര പ്രവർത്തകയും അന്തരാഷ്ട്ര മേളകളിലെ പ്രോഗ്രാമറും ക്യുറേറ്ററുമായ ഗോൾഡ് സെല്ലാം ആണ് ഐ എഫ്എഫ്കെയിലെ പ്രത്യേക ക്യുറേറ്റർ.
Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
അതേസമയം 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാദമി ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് ‘മാസ്റ്റർ മൈൻഡ്സ്’.
കെൻ ലോച്ച്, വിം വെൻഡേഴ്സ്, അകി കൗറിസ്മാക്കി, നൂരി ബിൽജെ സീലാൻ, മാർക്കോ ബെല്ളോക്യോ, വെസ് ആൻഡേഴ്സൺ, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്നിയെസ്‌ക ഹോളണ്ട്, സ്റ്റീഫൻ കൊമാൻഡറേവ് എന്നീ പ്രമുഖരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
Story Highlights: Curator From Paris for IFFK 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here