Advertisement

സ്വർണവിലയിൽ വീണ്ടും വർധന; റെക്കോർഡിന് തൊട്ടരികെ

November 27, 2023
Google News 1 minute Read
gold rate nears record

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5735 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ വർധിച്ച് 4755 രൂപയിലെത്തി. ( gold rate nears record )

ഇന്നലെയും സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് 5710 രൂപയാണ് വർധിച്ചത്. പവന് 45680 രൂപയുമായിരുന്നു.

ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.

Story Highlights: gold rate nears record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here