Advertisement

‘തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു’; തൃഷ, ഖുശ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് മൻസൂർ അലിഖാൻ

November 27, 2023
Google News 2 minutes Read
mansoor ali khan

നടി തൃഷയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന് മാപ്പ് പറഞ്ഞതിന് പിന്നാലെ പ്രകോപനവുമായി മൻസൂർ അലഖാൻ. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നും ആരോപിച്ച് മാനനഷ്ടകേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ് മൻസൂർ അലിഖാൻ.(Mansoor Ali Khan to file defamation case)

തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മൻസൂർ അലിഖാൻ തൃഷയെക്കുറിച്ചു നടത്തിയ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

മൻസൂർ അലഖാൻ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞിരുന്നു. ഇതോടെ വിവാദം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് നടന്റെ കടുത്ത നടപടി. അതേസമയം മൻസൂർ അലി ഖാനെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസം കേസിൽ നടന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.തൗസന്റ് ലൈറ്റ്‌സ് പോലീസാണ് മൻസൂർ അലിഖാനെതിരേ കേസെടുത്തിരുന്നത്. ഇതേത്തുടർന്നാണ് മുൻകൂർജാമ്യം തേടി നടൻ കോടതിയെ സമീപിച്ചത്.

Story Highlights: Mansoor Ali Khan to file defamation case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here