Advertisement

സ്‌കൂള്‍ വിട്ട് കുട്ടികള്‍ തിരിച്ചെത്തിയില്ല; വട്ടപ്പാറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍

November 29, 2023
Google News 2 minutes Read
two 13-year-old boys missing in Vattappara

തിരുവനന്തപുരം വട്ടപ്പാറയില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. സിദ്ധാര്‍ത്ഥ്( 13) ,ആദിത്യന്‍ (13) എന്നീ വിദ്യാര്‍ത്ഥികളെയാണാണ് കാണാതായത്. സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ രാത്രി ഏറെ വൈകിയും മടങ്ങിവരാതിരുന്നതോടെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04722585055, 9497947123, 9497980137 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. (two 13-year-old boys missing in Vattappara)

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ മനോവിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ നാടുവിട്ടുപോകാന്‍ തീരുമാനിച്ചിരിക്കാമെന്നാണ് സൂചന. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വീടുവിട്ട് അധികദൂരം പോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. പൊലീസ് സ്‌കൂളിന്റെ ചുറ്റുവട്ടത്തുള്‍പ്പെടെ ശക്തമായ അന്വേഷണം നടത്തിവരികയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വട്ടപ്പാറ പൊലീസ് പറയുന്നത്.

Story Highlights: two 13-year-old boys missing in Vattappara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here