ചരിത്രമെഴുതി ഉഗാണ്ട; ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി; സിംബാബ്‌വെ പുറത്ത്

ഐസിസി 2024 ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി ഉഗാണ്ട. ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഉഗാണ്ട മാറി. ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു മത്സരങ്ങൾ ജയിച്ചാണ് ലോകകപ്പിലേക്ക് ഉഗാണ്ടയുടെ പ്രവേശനം. ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ആദ്യമായാണ് ഉഗാണ്ടൻ ക്രിക്കറ്റ് ടീം മത്സരിക്കാനെത്തുന്നത്.
2024-ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്. റുവാണ്ടയായിരുന്നു ഉഗാണ്ടയുടെ എതിരാളികൾ. ഒമ്പത് വിക്കറ്റുകൾക്കാണ് ഉഗാണ്ട റുവാണ്ടയ്ക്കെതിരെ വിജയം കൈവരിച്ചത്. 65 റൺസിന് റുവാണ്ടയെ ഓൾഔട്ടാക്കി ഒമ്പതു ഓവറുകൾ തികയുന്നതിന് മുന്നേ ഒരു വിക്കറ്റ് നഷട്ത്തിൽ വിജയത്തിലേക്ക് ഉഗാണ്ട എത്തി.
Read Also: ബ്ലാസ്റ്റേഴ്‌സിന്റെ കൈപിടിച്ച് സ്‌പെഷ്യല്‍ കിഡ്‌സ്
അതേസമയം സിംബാബ്‌വെയ്ക്ക് ഈ ലോകകപ്പിലും യോഗ്യത നേടാൻ കഴിഞ്ഞില്ല. നമീബിയയോടും ഉഗാണ്ടയുടെയും തോൽവിയാണ് ഏറ്റുവാങ്ങിയ സിംബാബ്‌വെയ്ക്ക് ലോകകപ്പ് നഷ്ടമാകാൻ കാരണമായത്.
Story Highlights: Uganda qualify for 2024 T20 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here