Advertisement

മുസ്ലീം ലീഗ് നേതാവ് യൂ ഹൈദ്രോസ് ഇന്ന് നവകേരള വേദിയിലെത്തും

December 1, 2023
Google News 2 minutes Read

മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂ ഹൈദ്രോസ് നവകേരളസദസ്സ് പ്രഭാതയോഗത്തിനെത്തും.
പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്.മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് ട്വന്റി ഫോറിനോട് പറഞ്ഞു.
വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം നവകേരള സദസിന് ഇന്ന് പാലക്കാട് ജില്ലയില്‍ തുടക്കമാകും. രാവിലെ ഒമ്പതുമണിക്ക് കുളപ്പുള്ളി പള്ളിയാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് 10.30 ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കും. അതിനുശേഷം തൃത്താല മണ്ഡലത്തിലെ സദസ് നടക്കും. ചാലിശ്ശേരിയിലാണ് സദസ് സംഘടിപ്പിച്ചിട്ടുള്ളത്

ഇതിനുശേഷം പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും. ഇന്നലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലായിരുന്നു സദസ് നടന്നത്. ഇതോടെ മലപ്പുറത്തെ സദസ് സമാപിച്ചിരുന്നു.

Story Highlights: Muslim League leader U Hydros attends Nava Kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here