ദേശീയ തലത്തിൽ തൃശൂർ പിന്തുണയ്ക്കുന്ന നേതാവ് രാഹുൽ ഗാന്ധി

ദേശീയ തലത്തിൽ തൃശൂരിലെ ജനങ്ങൾ പിന്തുണയ്ക്കുന്ന നേതാവ് രാഹുൽ ഗാന്ധിയെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സർവേ ഫലം. 61 ശതമാനം പേരാണ് രാഹുൽ ഗാന്ധിയെന്ന് സർവേയിൽ ഉത്തരമായി പറഞ്ഞത്. ( 24 mood tracker survey thrissur supports rahul gandhi )
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം സ്ഥാനത്താണ്. രണ്ടാം സ്ഥാനമാണെങ്കിലും രാഹുൽ ഗാന്ധിക്ക് ലഭിച്ച പിന്തുണയേക്കാൾ വളരെ താഴെയാണ് നരേന്ദ്ര മോദി. 8% പേരാണ് മോദിയെ പിന്തുണച്ചത്. അരവിന്ദ് കേജ്രിവാളിന് 4% ലഭിച്ചു. യോഗി ആദിത്യനാഥ്, മല്ലികാർജുൻ ഖാർഗെ, നിതീഷ് കുമാർ, ശരദ് പവാർ തുടങ്ങിയ ദേശീയ നേതാക്കളെ ആരും പിന്തുണച്ചില്ല. 27% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
രാഹുൽ ഫാക്ടർ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് 39% പേർ പറഞ്ഞപ്പോൾ 47% പേർ ഗുണം ചെയ്യില്ലെന്നാണ് പറയുന്നത്. 14% പേർ അഭിപ്രായമില്ലെന്ന് പറഞ്ഞു.
20000 സാമ്പിളുകളാണ് സർവെയ്ക്കായി കോർ(സിറ്റിസൺ ഒപ്പിനിയൻ റിസർച്ച് ആൻഡ് ഇവാലുവേഷൻ) എന്ന ഏജൻസി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിൽ നിന്നും ആയിരം സാമ്പിളുകൾ എന്ന വിധത്തിലാണ് സാമ്പിൾ ശേഖരണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്വന്റിഫോറിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സർവേ ഫലം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here