‘മകൻ സ്‌പോർട്സ് തെരഞ്ഞെടുത്താൽ വിരാട്ടിനെപ്പോലെയാക്കും’ ഇന്ത്യൻ താരത്തെ പ്രശംസിച്ച് ബ്രയാൻ ലാറ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പ്രശംസിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. പ്രതിബദ്ധതയുടെയും അർപ്പണബോധത്തിന്റെയും ഉദാഹരണമാണ് കോലിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മകൻ കായിക രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കോലിയെപ്പോലെ സ്പോർട്സിനോട് അഭിനിവേശവും അർപ്പണബോധവും ഉണ്ടായിരിക്കാൻ അവനെ പഠിപ്പിക്കുമെന്ന് ലാറ വെളിപ്പെടുത്തി.
‘എനിക്കൊരു മകനുണ്ട്. ഞാൻ നിങ്ങളോട് പറയട്ടെ, അവന് ഏതെങ്കിലും കായിക ഇനത്തിൽ താൽപ്പര്യമുണ്ടെങ്കിൽ, അവന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ കോലിയുടെ പ്രതിബദ്ധതയുടെയും അർപ്പണബോധത്തിന്റെയും ഉദാഹരണങ്ങൾ ഞാൻ നൽകും. നമ്പർ വൺ കായികതാരമാകുന്നത് എങ്ങനെയെന്ന് കോലിയെ കണ്ട് പഠിക്കാനും ഉപദേശിക്കും.’- കൊൽക്കത്തയിൽ നടന്ന ഒരു ചടങ്ങിൽ ലാറ പറഞ്ഞു.
ക്രിക്കറ്റിൽ കോലിയുടെ സ്വാധീനത്തെയും ലാറ പ്രശംസിച്ചു. ‘കോലി ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഒരു ഗെയിമിനായി തയ്യാറെടുക്കുന്ന രീതിയും പൊളിച്ചെഴുതി. കളിയോടുള്ള അദ്ദേഹത്തിന്റെ അച്ചടക്കം എപ്പോഴും ദൃശ്യമാണ്’- ലാറ കൂട്ടിച്ചേർത്തു. ഇതിനിടെ കോലി വിമർശകർക്കും അദ്ദേഹം മറുപടി നൽകി. ലോകകപ്പിൽ ഉടനീളം കോലിയുടെ വ്യക്തിഗത പ്രകടനം ഇന്ത്യയെ തുണച്ചിട്ടുണ്ടെന്ന് ലാറ പറഞ്ഞു.
Story Highlights: Brian Lara praises Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here