നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല

നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സനയിലെ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. അതേസമയം നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമാകുന്നതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം മാതാവിന് നല്‍കിയ മറുപടിക്കത്തില്‍ വ്യക്തമാക്കി. (central government does not allow the mother to visit Nimishipriya in Yemen)
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്ന ശ്രമങ്ങള്‍ക്ക് യെമെന്‍ സന്ദര്‍ശിക്കാനാണ് മാതാവ് അനുമതി തേടിയിരുന്നത്. ഈ നീക്കം യുക്തിപരമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കണമെന്നാണ് നിമിഷപ്രിയയുടെ അമ്മയോടുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന.
Read Also: 80 ലക്ഷം രൂപയുടെ ഭാഗ്യം ആര്‍ക്ക്? അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം
ശരിയത്ത് നിയമ പ്രകാരമുളള ‘ബ്ലഡ് മണി’ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യത ഉണ്ട്. നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഡയറക്ടര്‍ തനുജ് ശങ്കര്‍ ആണ് അമ്മ കത്ത് കൈമാറിയത്. യെമെനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സനയിലെ സര്‍ക്കാരുമായി നിലവില്‍ ഔപചാരിക ബന്ധങ്ങള്‍ ഇല്ല. എന്നാല്‍ നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം കത്തില്‍ അവകാശപ്പെട്ടു.
Story Highlights: The central government does not allow the mother to visit Nimishipriya in Yemen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here