പുലര്‍ച്ചെ 3 മണിവരെ ചോദ്യംചെയ്യൽ; കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴി എടുക്കും

ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പദ്മകുമാറിൻറെ ചോദ്യം ചെയ്യൽ പുലർച്ചെ മൂന്നു വരെ നീണ്ടു. എഡിജിപി, ഡിഐജി എന്നിവർ ചേദ്യംചെയ്യലിനെത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴക്കുന്നു. ഇന്നും ചോദ്യം ചെയ്യൽ തുടരും.(Kollam Abduction Accused Padmakumar Statement)
കൂടുതൽ പ്രതികളെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചന. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴി എടുക്കും. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ബന്ധത്തിൽ വ്യക്തത വരുത്തുകയാണ് ലക്‌ഷ്യം.
മൊഴിയിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിവയിൽ വ്യക്തത വരുത്തും. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇയാളുടെ ഭാര്യക്കും മകൾക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടോ എന്നതിലും ഇന്ന് സ്ഥിരീകരണമുണ്ടാകും. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും. പത്മകുമാറിന്റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.
Story Highlights: Kollam Abduction Accused Padmakumar Statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here