‘സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലെ ഡിക്ടക്ടീവ് പൊലീസിനെ പിന്നിലാക്കി കേരളാ പൊലീസ്’; അഭിനന്ദനവുമായി പികെ ശ്രീമതി
കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത കേരളാ പൊലീസിനെ വാനോളമുയര്‍ത്തി സിപിഐഎം നേതാവ് പി കെ ശ്രീമതി.(P K Sreemathi Praises Kerala Police Kollam Abduction)
‘കേരളാ പൊലീസ് അഭിമാനം. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലെ ഡിക്ടക്ടീവ് പൊലീസിനെ പിന്നിലാക്കി. അഭിനന്ദനങ്ങള്‍ നിശാന്തിനീ’. എന്നാണ് പി കെ ശ്രീമതി കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അന്വേഷണസംഘത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.
രേഖാചിത്രവും ഒപ്പം തട്ടിക്കൊണ്ടുപോയ സമയത്ത് കുഞ്ഞിനെ യൂട്യൂബില്‍ കാര്‍ട്ടൂണ്‍ കാണിച്ചെന്ന വിവരവുമാണ് പൊലീസിന് കേസന്വേഷണത്തിന് വഴിത്തിരിവായത്. ആറുവയസുള്ള കുട്ടിയിൽ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വലിയ പരിമിധി ഉണ്ടെന്നിരിക്കെ പൊലീസ് രേഖാചിത്രത്തിനടക്കം വിവരങ്ങള്‍ ക്ഷമാപൂര്‍വം ചോദിച്ചറിഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ പ്രതി പിടിയിലായപ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന സാമ്യതയാണ് രേഖാചിത്രവുമായി ഉണ്ടായത്.
അതേസമയം, കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി കെ.ആര്‍ പദ്‌മകുമാറിനെ പിടികൂടിയതോടെ കേരള പൊലീസിന് അഭിനന്ദനപ്രവാഹമാണ്. രേഖാചിത്രം ഉപയോഗിച്ചും യൂട്യൂബ് കമ്പനിയുമായി ബന്ധപ്പെട്ടുമടക്കം തന്ത്രപൂര്‍വമാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.കേരള പൊലീസ് എന്ന് എഴുതി തീയും ലവ് ഇമോജിയുമടക്കം ഉള്‍പ്പെടുത്തിയാണ് നടന്‍ ഷെയ്‌ന്‍ നിഗത്തിന്‍റെ അഭിന്ദനം.
Story Highlights: P K Sreemathi Praises Kerala Police Kollam Abduction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here