ഛത്തീസ്ഗഡിൽ അനന്തരവനെ പിന്നിലാക്കി അമ്മാവൻ; ഭൂപേഷ് മുന്നിൽ വിജയ് പിന്നിൽ

വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ ഛത്തീസ്ഗഡിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്. കോൺഗ്രസ് 48, ബിജെപി 40 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില (updated At 9.07am). ( bhupesh baghel leads vijay baghel trails )
ഛത്തീസ്ഗഡിൽ ശ്രദ്ധേയമാകുന്നത് പഠാൻ മണ്ഡലമാണ്. പഠാനിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ എതിരാളി അമ്മാവൻ വിജയ് ബാഗേലാണ്. 2003 മുതൽ 2018 വരെ തുടർച്ചയായി 15 വർഷം ഭരണം ലഭിച്ച ഛത്തീസ്ഗഡ് 2018 ലാണ് ബിജെപിക്ക് കൈവിട്ട് പോകുന്നത്. ഇക്കുറി വിവിധ തന്ത്രങ്ങളിലൂടെ സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള പടയൊരുക്കത്തിലാണ് ഏതുകൊണ്ടുതന്നെ ബിജെപി. മണ്ഡലം നിലനിർത്തുകയെന്ന അഭിമാന പോരാട്ടത്തിൽ കോൺഗ്രസും.
2008 ൽ പഠാൻ മണ്ഡലത്തിൽ നിന്ന് വിജയിച്ച വ്യക്തിയാണ് വിജയ് ബാഗേൽ. 59,000 വോട്ടകൾ അഥവാ 48% വോട്ടുകൾ നേടിയായിരുന്നു വിജയിയുടെ വിജയം. എന്നീൽ പിന്നീട് വന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും തോൽവിയാണ് നേരിടേണ്ടി വന്നത്.
കോൺഗ്രസിന് ആധിപത്യമുള്ള മണ്ഡലമാണ് പഠാൻ. 2013 ലും 2018 ലും ഭൂപേഷ് ബാഗേൽ ഇതേ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. 2013 ൽ 47.5% വോട്ടുകൾ നേടിയാണ് ഭൂപേഷ് വിജയിച്ചത്. 2018 ൽ 51.9% വോട്ടുകളാണ് ഭൂപേഷ് ബാഗേൽ നേടിയത്.
ദുർഗ് ജില്ലയിലെ മണ്ഡലമാണ് പഠാൻ. 2,20,800 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇതിൽ 1,04,700 പേർ പുരുഷ വോട്ടർമാരും 1,08,700 പേർ സ്ത്രീ വോട്ടർമാരുമാണ്. സാഹു വിഭാഗമാണ് പഠാൻ മണ്ഡലത്തിലെ ഭൂരിപക്ഷം. കുർമി, സത്‌നാമി വിഭാഗക്കാരുമുണ്ട്. മണ്ഡലത്തിൽ ഭൂപേഷ് നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് അദ്ദേഹത്തിന് തുണയാകുന്നത്. ബ്രിട്ടീഷ് കാലത്ത് നിർമിക്കപ്പെട്ട സർക്യൂട്ട് ഹൗസ് പുതുക്കി പണിയുന്നത് ഭൂപേഷ് ബാഗേലിന്റെ കാലത്താണ്. ഒപ്പം പ്രദേശത്തെ റോഡുകൾക്ക് വീതി കൂട്ടി ഗതാഗതം സുഗമമാക്കുകയും ചെയ്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here