മുഖ്യമന്ത്രിക്ക് ആദരവുമായി മത്സ്യത്തൊഴിലാളികള്‍; 38 തരം മത്സ്യങ്ങൾ കൊണ്ട് ചിത്രം

38 തരത്തിലെ വിവിധ തരം മത്സ്യങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം. കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇത്തരമൊരു ചിത്രം ആദ്യമായാകുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.(Pinarayi Vijayan Photo Made with Fishes)
പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസിന് കയ്പമംഗലം മണ്ഡലത്തിൽ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷ് ചിത്രം നിർമ്മിച്ചതെന്ന് മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Read Also: ഈ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല
വിവിധ നിറങ്ങളിലെ 38 വ്യത്യസ്ത ഇനങ്ങളിലെ കടല്‍, കായല്‍ മല്‍സ്യങ്ങള്‍ ഉപയോഗിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വള്ളത്തിന്റെ മുൻവശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് തട്ട് അടിച്ച് അതിനു മുകളിലാണ് ചിത്രം പൂർത്തിയാക്കിയത്. എട്ട് മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചത്
കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ ഇത്തരമൊരു ചിത്രം ആദ്യമായാകും.
നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന ഡാവിഞ്ചി സുരേഷാണ് നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുഖ്യമന്ത്രിയുടെ മത്സ്യചിത്രം നിർമിച്ചത്. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ് 38 തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടൽ, കായൽ മത്സ്യങ്ങൾ ഉപയോഗിച്ച് വള്ളത്തിന്റെ മുൻവശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയത്. എട്ട് മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. വന്നു.
പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ
കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസ്സിന് കയ്പമംഗലം മണ്ഡലത്തിൽ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ്
മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷ് ചിത്രം നിർമ്മിച്ചത്.
Story Highlights: Pinarayi Vijayan Photo Made with Fishes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here