Advertisement

ഇന്ത്യ സഖ്യത്തിന് ബദലാകാൻ കഴിയില്ലെന്ന് എറണാകുളം; ധനപ്രതിസന്ധിക്ക് ഉത്തരവാദി സംസ്ഥാനവും കേന്ദ്രവും

December 4, 2023
Google News 2 minutes Read

ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ ഇന്ത്യ സഖ്യത്തിന് കഴിയില്ലെന്നാണ് എറണാകുളത്തിന്റെ രാഷ്ട്രീയ പ്രതികരണം. 36 ശതമാനം പേർ കഴിയില്ലെന്ന് വിലയിരുത്തി. 27 ശതമാനം പേരാണ് കഴിയുമെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാൽ 37 ശതമാനം പേർ അഭിപ്രായം പറയാൻ തയ്യാറായില്ല. ഏറ്റവും കൂടുതൽ പേർ അഭിപ്രായം ഇല്ലെന്ന് രേഖപ്പടുത്തുമ്പോൾ ഇന്ത്യ സഖ്യത്തിന് കഴിയുമെന്ന് രേഖപ്പെടുത്തിയത് വളരെ കുറവാണ്. കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തിലെ ഈ അഭിപ്രായം പ്രാധാന്യമുള്ളതാണ്.

സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമാരാണ് എന്ന ചോദ്യത്തിനും എറണാകുളത്തിന് വ്യക്തമായ ഉത്തരമുണ്ട്. സംസ്ഥാനമാണെന്ന് 26 ശതമാനമാണെന്നും കേന്ദ്ര സർക്കാരാണെന്ന് 18 ശതാമാനപേരും രേഖപ്പെടുത്തി. എന്നാൽ സംസ്ഥാനത്തെ ധനപ്രതിസന്ധിക്കും ക്ഷേമപെൻഷൻ വൈകുന്നതിനും ഉത്തരവാദി ഇരുവരുമാണെന്ന് 34 ശതാമാനം പേരാണ് രേഖപ്പെടുത്തിയത്. ഇതിന് ഉത്തരവാദി ആരെന്ന് അറിയില്ലെന്ന് 22 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.

Story Highlights: India Alliance cannot be an alternative to the BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here