രണ്‍ജി പണിക്കർക്ക് വീണ്ടും വിലക്കുമായി ഫിയോക്

നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശിക നല്കാനുണ്ടെന്ന് ഫിയോക്. കുടിശിക തീർക്കുന്നത് വരെ രൺജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.(Renji Panicker Banned in Cinema by FEOUK)
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി
കഴിഞ്ഞ ഏപ്രിൽ മാസവും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രൺജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചത്. വിലക്ക് നിലനിൽക്കെ തന്നെ രൺജി പ്രധാനവേഷത്തിലെത്തിയ സെക്‌ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തു.
Story Highlights: Renji Panicker Banned in Cinema by FEOUK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here