‘അഴിമതിയുടെ പൊൻതൂവൽ അണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്നത്’; വിമർശിച്ച് വി.ഡി. സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തെ എൽഡിഎഫ് സർക്കാർ മുടിഞ്ഞ തറവാടാക്കി. അഴിമതിയുടെ പൊൻതൂവൽ അണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ വകുപ്പുകളുടെയും പ്രവർത്തനം തകർന്നു. മാർക്കറ്റിൽ കിട്ടുന്നത് പോലെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ബിരുദ സർട്ടിഫിക്കറ്റ് കിട്ടുന്നത്. എവിടെ അഴിമതി നടന്നാലും അത് ഒരു മാജിക്കൽ ബോക്സിൽ ചെന്ന് വീഴും. ബോക്സിരിക്കുന്നത് പക്ഷേ മുഖ്യമന്ത്രിയുടെ വീട്ടിലാണ്. സർക്കാരിൻറെ അഴിമതിയുടെ പാപഭാരം കേരളത്തിലെ ജനങ്ങൾ ചുമക്കേണ്ട അവസ്ഥയാണ്. അദാലത്ത് നടത്തി പതിനായിരക്കണക്കിന് പരാതികൾ ശേഖരിച്ച് ചാക്കിൽകെട്ടി സെക്രട്ടറിയേറ്റിൽ കൊണ്ടുവച്ചവരാണ് സദസ്സുമായി ഇറങ്ങുന്നത്. കേരളത്തിൻറെ ദുരന്തമായി ഈ സർക്കാർ മാറുന്നു എന്നും അദ്ദേഹം പറഞ്ഞു.
Read Also: നവകേരള ബസ്സിൻ്റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്
അതേസമയം, നവകേരള ബസ്സിൻ്റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനാണ് പരുക്കേറ്റത്. തൃശൂർ ചേലക്കരയിലെ നവ കേരള സദസിലേക്ക് മന്ത്രിസംഘം എത്തുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ചെറുതുരുത്തി സ്വദേശി റഷീദിനെ വടക്കാഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: vd satheesan criticizes pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here