കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു. നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍. (Hibi Eden mp says health department hide covid cases due to Navakerala sadas)
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്.
ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്.
എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.
Story Highlights: Hibi Eden mp says health department hide covid cases due to Navakerala sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here