Advertisement

കുസാറ്റ് ദുരന്തം; ചില സംവിധാനങ്ങൾക്ക് പിഴവ് സംഭവിച്ചു; എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

December 5, 2023
Google News 1 minute Read
Cusat-high Court

കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ ചില സംവിധാനങ്ങൾക്ക് പിഴവ് സംഭവിച്ചെന്ന് ഹൈക്കോടതി. അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് കോടതിയ്ക്കറിയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാരും സർവകലാശാല അധികൃതരും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശം നൽകി.

കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം അവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജിയിലാണ് കോടതി പരാമർശം. സംഭവം വേദനിപ്പിക്കുന്നതാണ്. ചില സംവിധാനങ്ങൾക്ക് പിഴവ് സംഭവിച്ചു. അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. വിദ്യാർത്ഥികളായിരുന്നു അവിടെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്. എന്നാൽ അതിന്റെ പേരിൽ ഏതെങ്കിലും വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഹർജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിൽ നിലവിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് ആരോപണം. മ​കുറ്റക്കാരായ രജിസ്ട്രാർ, യൂത്ത് വെൽഫെയർ ഡയറക്ടർ, സെക്യൂരിറ്റി ഓഫീസർ എന്നിവർക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Story Highlights: Kerala High court on Cusat accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here