Advertisement

‘എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടി കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണം’ : മന്ത്രി പി.രാജീവ്

December 5, 2023
Google News 1 minute Read
p rajeev against congress suspending av gopinath

നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടി കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്ന് മന്ത്രി പി.രാജീവ്. എ.വി ഗോപിനാഥിനെതിരായ നടപടി കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും രാജീവ് വ്യക്തമാക്കി. ( p rajeev against congress suspending av gopinath )

‘യുഡിഎഫ് കൂടുതൽ കൂടുതൽ അവരിലേക്ക് ചുരുങ്ങുകയാണ്. യുഡിഎഫിന് സ്വന്തം നിലപാട് ഒപ്പമുള്ളവരെ പോലും ബോധ്യപ്പെടുത്താനാകുന്നില്ല. ഒരു സെമിനാറിൽ പങ്കെടുത്തതിനാണ് നേരത്തെ കെ.വി.തോമസിനെതിരെ നടപടിയെടുത്തത്. സർക്കാർ പരിപാടിയിലാണ് ഗോപിനാഥ് പങ്കെടുത്തത്. സർക്കാർ എല്ലാവരുടേതുമാണ്’ – പി.രാജീവ് പറയുന്നു.

നവകേരള സദസ്സിൽ പങ്കെടുത്തതിന് മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥിനെതിരെ നടപടിയുണ്ടാകുന്നത് ഇന്നലെയാണ്. ഗോപിനാഥിനെ പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി കെ സുധാകരനാണ് അറിയിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനൊപ്പമാണ് എവി ഗോപിനാഥ് നവകേരള സദസ്സിൽ എത്തിയത്.

രാമനാഥപുരത്തെ ക്ലബ്ബ് 6 കൺവെൻഷൻ ഹാളിൽ ശനിയാഴ്ച നടന്ന നവകേരളസദസ്സിൽ പങ്കെടുത്ത എ.വി. ഗോപിനാഥിന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനവും സംഘടനാവിരുദ്ധ നടപടിയുമാണെന്നാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നവകേരളസദസ്സ് ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതാണ് നടപടിക്ക് കാരണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here