Advertisement

ആറ് പ്രോജക്ടുകളിലായി 523 അപ്പാര്‍ട്ട്‌മെന്റുകള്‍ ഒരു ദിവസം അവതരിപ്പിച്ച് വീഗാലാന്‍ഡ് ഹോംസ്

December 5, 2023
Google News 2 minutes Read

കേരളത്തിലെ മൂന്ന് നഗരങ്ങളിലായി ആറ് പ്രധാനപ്പെട്ട ലോക്കേഷനുകളില്‍ ആറുപ്രോജക്ടുകളിലായി ബയോഫിലിക് അര്‍ബന്‍ ഹോം നിലവാരത്തില്‍ നിര്‍മ്മിക്കുന്ന 523 അപ്പാര്‍ട്ട്‌മെന്റുകള്‍ ഒറ്റദിവസം അവതരിപ്പിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്ത് പുതിയ ചരിത്രം എഴുതിയിരിക്കുകയാണ് വീഗാലന്‍ഡ് ഹോംസ്.
തൃപ്പൂണിത്തുറയില്‍ വീഗാലാന്‍ഡ് ഗ്രീന്‍ ഹൈറ്റ്‌സ്, വീഗാലാന്‍ഡ് ഗ്രീന്‍ഫോര്‍ട്ട്, കാക്കനാട് തൃക്കാക്കരയില്‍ വീഗാലാന്‍ഡ് മേബെല്‍, തിരുവനന്തപുരത്ത് വീഗാലാന്‍ഡ് ഗ്രീന്‍ ക്യാപിറ്റോള്‍, തൃശ്ശൂരില്‍ വീഗാലാന്‍ഡ് എലാന്‍സ, കോഴിക്കോട് വീഗാലാന്‍ഡ് സിംഫണി എന്നിങ്ങനെ ആറ് പ്രോജക്ടുകളാണ് ഒരുദിവസം തന്നെ വീഗാലന്‍ഡ് ഹോംസ് ലോഞ്ച് ചെയ്യുന്നത്.

ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ ഇന്നലെ നടന്ന പ്രാഢഗംഭീരമായ ചടങ്ങില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് ഈ പ്രോജക്ടുകളുടെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജയരാജ്, ഡയറക്ടര്‍മാരായ ബിജോയ് എ ബി കുര്യന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

തൃപ്പൂണിത്തുറയില്‍ 28 നിലകളിലായി നിര്‍മ്മിക്കുന്ന വീഗാലാന്‍ഡ് ഗ്രീന്‍ ഹൈറ്റ്‌സാണ്, ഇവയില്‍ ഉയരം കൊണ്ടും ഉള്ളിലെ സവിശേഷ സൗകര്യങ്ങള്‍കൊണ്ടും വേറിട്ടു നില്‍ക്കുന്ന പ്രോജക്ട്. 28 നിലകളിലായി 40 സവിശേഷമായ അമനിറ്റീസ് ഉള്‍പ്പെടുന്ന ഗ്രീന്‍ ഹൈറ്റ്‌സ്, ആഢംബര ഭവനങ്ങള്‍ക്ക് വേ സമ്പൂര്‍ണ്ണ നിലവാരത്തിലാണ് നിര്‍മ്മിക്കുന്നത്. സുംബ ഫിറ്റ്‌നെസ് റൂം, ഓപണ്‍ എയര്‍ യോഗമെഡിറ്റേഷന്‍ ഏരിയകള്‍, ഔഷധ ചെടികളുടെ തോട്ടം, ക്രിക്കറ്റ് പിച്ച്, ടെന്നീസ് കോര്‍ട്ട്, ഹാഫ് ബ്‌സ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, അക്വാറ്റിക് ജിം, ആംഫിതിയേറ്റര്‍, AV റൂം, കോവര്‍ക്കിംഗ് സ്‌പേസ്, 17ാം നിലയില്‍ വാക്ക് വേ റൂഫ് ടോപ്പില്‍ ഗോള്‍ഫ് മാറ്റ് എന്നീ അതുല്യമായ സൗകര്യങ്ങള്‍ക്ക് പുറമെ രണ്ട് സ്വിമ്മിംഗ് പൂളുകള്‍, സ്പാമസാജ് സെന്റര്‍, ജക്വിസി, ഫിറ്റ്‌നസ് സെന്റര്‍, ഇന്‍ഡോര്‍ ഗെയിംസ് ഹാള്‍, മള്‍ട്ടി റിക്രിയേന്‍ ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. 141 അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമുള്ള ഗ്രീന്‍ ഹൈറ്റ്‌സില്‍ 283 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളാണ് ലഭ്യമായിരിക്കുന്നത്.

കാക്കനാട് തൃക്കാക്കരയില്‍ നിര്‍മ്മിക്കുന്ന മേബെല്‍, തൃപ്പൂണിത്തുറയില്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ഫോര്‍ട്ട് എന്നീ 2&3 BHK ലക്ഷ്വറി പ്രോജക്ടുകളും ഒട്ടേറെ വിശിഷ്ടമായ സൗകര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ്. തിരുവനന്തപുരം നഗരത്തിന്റെ പുതിയ സിരാ കേന്ദ്രമായ ആക്കുളത്താണ് വീഗാലാന്‍ഡ് ഗ്രീന്‍ ക്യാപിറ്റോള്‍ നിര്‍മ്മിക്കുന്നത്. 2,3&4 BHK അപ്പാര്‍ട്ട്‌മെന്റുകള്‍ അടങ്ങിയ ഈ പ്രോജക്ടിലും ആഢംബര സംവിധാനങ്ങളും അതിനൂതന സൗകര്യങ്ങളും ലഭ്യമാണ്. തൃശ്ശൂര്‍ കുരയച്ചിറയില്‍ നിര്‍മ്മിക്കുന്ന വീഗാലാന്‍ഡ് എലാന്‍സ, കോഴിക്കോട് ചേവായൂരില്‍ നിര്‍മ്മിക്കുന്ന വീഗാലാന്‍ഡ് സിംഫണി എന്നിവയും ഉന്നതമായ നിലവാരത്തിലും സൗകര്യങ്ങളാലും സമ്പന്നമാണ്.വീഗാലാന്‍ഡ് ഹോംസിനെ കുറിച്ചും പ്രോജ്കുകളുടെ വിശാദാംശങ്ങളെ കുറിച്ചും അറിയുവാനായി 9746774444 എന്ന നമ്പരില്‍ വിളിക്കുക.

Story Highlights: Veegaland Homes introduced 523 apartments in six projects in one day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here