Advertisement

ഡീൻ കുര്യാക്കോസ് എംപിയുടെ പ്രവർത്തനം ശരാശരി; അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ യുഡിഎഫിന് മുൻതൂക്കം

December 6, 2023
Google News 2 minutes Read
Dean Kuriakose

ഡീൻ കുര്യാക്കോസ് എംപിയുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തരല്ല ഇ‍ടുക്കിയെന്നാണ് ട്വന്റിഫോർ ലോക്സഭ മൂഡ് ട്രാക്കർ സർവേയിലെ ഫലം. 36 ശതമാനം പേരാണ് ഡീൻ കുര്യാക്കോസ് എംപിയുടെ പ്രവർത്തനം ശരാശരിയെന്ന് വിലയിരുത്തിയത്. വളരെ മികച്ചതെന്ന് മൂന്നു ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. എന്നാൽ 24 ശതമാനം പേർക്ക് അഭിപ്രായമില്ല. മികച്ചതെന്ന് ഏഴു ശതമാനം പേർ പറയുമ്പോൾ മോശമെന്ന് 16 ശതമാനം പേർ പറയുന്നു.

കോൺ​ഗ്രസിന് മേൽക്കൈ ഉള്ള മണ്ഡലമായ ഇടുക്കി 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കോൺ​ഗ്രസ് നിലനിർത്തുമെന്നാണ് മൂഡ്ട്രാക്കർ സർവേയുടെ ഫലം. 43 ശതമാനം പേർ ഇടുക്കിയിൽ വീണ്ടും യുഡിഎഫ് ജയിക്കുമെന്ന് വിലയിരുത്തി. എൽഡിഎഫിന് 29 ശതമാനം പേരാണ് സാധ്യത നൽകുന്നക്. ബിജെപിക്ക് 12 ശതമാനം പേരും മറ്റുള്ളവർക്ക് നാലു ശതമാനം പേരും സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുമ്പോൾ 12 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

Story Highlights: Idukki UDF MP Dean Kuriakose Twenty Four Mood Tracker survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here