Advertisement

‘വടക്കുനോക്കിയന്ത്രം സിനിമയിൽ മാമൂക്കോയ ഇന്നസെന്റിനെ ചെയ്തപോലെ ചെയ്യണം’; സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ലെന്ന് എ എൻ ഷംസീർ

December 7, 2023
Google News 3 minutes Read

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ ശ്രമമെന്ന് സ്പീക്കർ എ എൻ ഷംസീർ. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു. പേര് എഴുതാൻ അറിയാത്ത ആരും ഇവിടെയില്ല.അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ചോർത്തിയത് ശരിയല്ല. അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു.സംസ്ഥാനത്തെ സ്കൂളുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്നും ഷംസീർ വ്യക്തമാക്കി.(AN Shamseer said that dowry is not suitable for our dignity)

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നു.ദുരഭിമാനംകൊണ്ട് രക്ഷിതാക്കൾ പലതും പറയുന്നില്ല.കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നു. സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ല. വിവാഹത്തിന് കാശ് ചോദിക്കുന്നത് കേരള സമൂഹത്തിന് യോജിച്ചതല്ലെന്നും ഷംസീർ പറഞ്ഞു.

ആൺകുട്ടികൾ വാങ്ങില്ലെന്നും, പെൺകുട്ടികൾ കൊടുക്കില്ലെന്നും തീരുമാനിക്കണം. ഇനി ആരെങ്കിലും ചോദിച്ചു വന്നാൽ വടക്കുനോക്കിയന്ത്രം സിനിമയിൽ മാമൂക്കോയ ഇന്നസെന്റിനെ ചെയ്തപോലെ ചെയ്യണം. ചോദിച്ചവനെ മാറ്റി നിർത്തി അത് ചെയ്യണം; കൂടുതൽ പറയണ്ടല്ലോയെന്നും സ്പീക്കർ വ്യക്തമാക്കി.

Story Highlights: AN Shamseer said that dowry is not suitable for our dignity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here