‘എന്നെക്കൊണ്ട് താങ്ങാനാകുന്നത് തരാമെന്നും രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പംനില്‍ക്കാമെന്നും പറഞ്ഞതാണ്, പക്ഷേ പണമാണ് വലുതെന്ന് റുവൈസ് അനിയത്തിയോട് പറഞ്ഞു’; ഷഹനയുടെ സഹോദരന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി ജി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതിശ്രുതവരന്‍ ഡോ. റുവൈസിനെതിരെ ഗുരുതരആരോപണങ്ങളുമായി ഷഹനയുടെ കുടുംബം. സ്ത്രീധനത്തിനായി റുവൈസ് സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. റുവൈസിന്റെ പിതാവാണ് വലിയ തുക സ്ത്രീധനം ചോദിച്ചത്. പണമാണ് തനിക്ക് വലുതെന്ന് റുവൈസ് ഷഹനയോട് പറഞ്ഞെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു. (P G doctor suicide case brother allegation against Ruwais)
‘എന്താണ് വേണ്ടതെന്ന് വച്ചാല്‍ മാക്‌സിമം ഞാന്‍ ചെയ്യാമെന്ന് റുവൈസിനോട് പറഞ്ഞിരുന്നതാണ്. എന്നാല്‍ അവര്‍ പറഞ്ഞ തുക ഞങ്ങള്‍ക്ക് താങ്ങാനാകുന്നതായിരുന്നില്ല. വാപ്പ സമ്മതിക്കുന്നില്ലെന്ന് റുവൈസ് ഷഹനയോട് പറഞ്ഞിരുന്നു. നിന്റെ അഭിപ്രായമെന്താണെന്ന് ചോദിച്ചപ്പോള്‍ വാപ്പയുടെ അതേ അഭിപ്രായമാണെന്ന് റുവൈസും ഷഹനയോട് പറഞ്ഞു’. ഏറെ വൈകാരികമായാണ് ഷഹനയുടെ സഹോദരന്‍ ഇതുപറഞ്ഞത്. തന്റെ സഹോദരിയെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല. പകരം പണമാണ് തനിക്കും വലുതെന്ന് റുവൈസ് പറയുകയായിരുന്നെന്നും ഷഹനയുടെ കുടുംബം ആരോപിച്ചു.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞ വാക്കാണ് ഷഹനയെ ഏറെ വേദനിപ്പിച്ചതെന്ന് ഷഹനയുടെ സഹോദരന്‍ പറയുന്നു. വീട്ടുകാരുടെ സമ്മര്‍ദത്തെ മറികടന്ന് ഷഹനയെ വിവാഹം കഴിക്കാന്‍ റുവൈസ് ഒരുക്കമാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടെ നില്‍ക്കാമെന്നും ഷഹനയുടെ കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ അതുവേണ്ടെന്നും തനിക്ക് ഇക്കാര്യത്തില്‍ പിതാവിനെ ധിക്കരിക്കാനാകില്ലെന്നും റുവൈസ് പറയുകയായിരുന്നു.
Story Highlights: P G doctor suicide case brother allegation against Ruwais
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here