രാഹുൽ ഫാക്ടർ കൊല്ലത്ത് ഗുണം ചെയ്യും; പിന്തുണച്ചത് 40 ശതമാനം പേർ

രാഹുൽ ഫാക്ടർ കൊല്ലത്ത് ഗുണം ചെയ്യും. രാഹുൽഗാന്ധിയെ പിന്തുണച്ചത് 40 ശതമാനം പേരാണ്. എന്നാൽ ഗുണം ചെയ്യില്ല എന്ന് 20 ശതമാനവും അഭിപ്രായമില്ല എന്ന് 40 ശതമാനം പേരും രേഖപ്പെടുത്തി. കൊല്ലത്ത് INDIA ബിജെപിക്ക് ബദലാകാൻ കഴിയുമോ കഴിയുമെന്ന് 29 ശതമാനം പേർ അഭിപ്രയപ്പെട്ടപ്പോൾ. ഇല്ലേയെന്ന് 17 ശതമാനം പേരും അഭിപ്രായമില്ല എന്ന് 54 ശതമാനം പേരും അഭിപ്രായപ്പെട്ടു.
സംസ്ഥാന ഭരണത്തിന് ശരാശരിയെന്ന് മാർക്കിട്ട് കൊല്ലം. 29% പേരാണ് ശരാശരിയെന്ന് ട്വന്റിഫോർ ലോക്‌സഭാ മൂഡ് ട്രാക്കർ സർവേയിൽ ഉത്തരം നൽകിയത്. 20% പേർ മോശമെന്നും 12% പേർ വളരെ മോശമെന്നും, 12% പേർ മികച്ചതെന്നും 2 ശതമാനം പേർ വളരെ മികച്ചതെന്നും അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന്റെ പ്രവർത്തനം മോശമെന്നും ശരാശരിയാണെന്നും പറയുന്നവരാണ് കൊല്ലത്ത്. 29% പേരാണ് മോശമെന്നും ശരാശരിയെന്നും രേഖപ്പെടുത്തിയത്. വളരെ മികച്ചതെന്ന് 4% പേർ വ്യക്തമാക്കിയപ്പോൾ 11% പേർ വളരെ മോശമെന്ന് രേഖപ്പെടുത്തി. മികച്ചതെന്ന് പറഞ്#ത് 1% മാത്രമാണ്. 26% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
കേന്ദ്രത്തിന് 31% പേരാണ് ശരാശരി മാർക്ക് കൊടുത്തത്. 20% പേർ മോശമെന്നും 11% പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. 8% പേർ മാത്രമാണ് മികച്ചതെന്നും 5% പേർ വളരെ മികച്ചതെന്നും വ്യക്തമാക്കി. 25% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
Story Highlights: Rahul factor will be beneficial in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here