തെലങ്കാനയെ നയിക്കാൻ രേവന്ത് റെഡ്ഡി; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഇന്ന്

തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽകോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കും. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. ഡിസംബർ ഏഴിനാകും പുതിയ തെലങ്കാന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക.
തെലങ്കാനയിൽ കോൺഗ്രസ് വിജയത്തിലേക്ക് നയിച്ച ബുദ്ധി കേന്ദ്രമായിരുന്നു 54കാരനായ രേവന്ത് റെഡ്ഡി. . കെ ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിനെ തകർത്ത് 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ ജയിച്ചുകയറിയത്. നിയമസഭാ പോരാട്ടത്തിൽ കാമറെഡ്ഢി മണ്ഡലത്തിൽ കെസിആറിനെതിരെ മത്സരിച്ച് ഞെട്ടിച്ചിരുന്നു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ ഉത്തംകുമാർ റെഡ്ഡി പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡിയുടെ വരവ്. വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ റെഡ്ഡി തെലങ്കാനയിൽ കോൺഗ്രസിന്റെ ജനകീയ മുഖമായി മാറി.2009, 2014 വർഷങ്ങളിൽ രണ്ടു തവണ ടിഡിപി ടിക്കറ്റിൽ ആന്ധ്ര നിയമസഭയിലെത്തിയിട്ടുണ്ട്. 2017ലാണ് കോൺഗ്രസിലെത്തിയത്.
Story Highlights: Revanth Reddy to take oath as next Telangana chief minister today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here