Advertisement

ഇഡിയെ കേന്ദ്രം ആയുധമാക്കുന്നെന്ന് വടകര, കെ റെയിൽ വേണമെന്ന് ഭൂരിപക്ഷാഭിപ്രായം

December 7, 2023
Google News 1 minute Read
vadakara 24 survey enforcement directorate krail

പലസ്തീൻ – ഇസ്രയേൽ സംഘർഷത്തിൽ വടകര എൽഡിഎഫിനൊപ്പം. 34 ശതമാനം പേർ എൽഡിഎഫിൻ്റെ നിലപാടിനൊപ്പം ചേർന്നപ്പോൾ 14 ശതമാനം പേർ യുഡിഎഫിനെ പിന്തുണച്ചു. ബിജെപിയ്ക്കുള്ള പിന്തുണ ഒരു ശതമാനമാണ്. 51 ശതമാനം പേർക്ക് അഭിപ്രായമില്ല. ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേയിലാണ് ആളുകളുടെ അഭിപ്രായം.

കേന്ദ്രസർക്കാർ ഇഡിയെ ആയുധമാക്കുന്നുണ്ടെന്ന് 32 ശതമാനം വടകരക്കാരും അഭിപ്രായപ്പെട്ടു. 11 ശതമാനം പേർ ആയുധമാക്കുന്നില്ലെന്ന് നിലപാടെടുത്തപ്പോൾ 57 ശതമാനം പേർക്ക് അഭിപ്രായമില്ല.

കെ റെയിലിനോട് അനുകൂല നിലപാടാണ് വടകരയ്ക്ക്. 41 ശതമാനം പേർ കെ റെയിലിനെ അനുകൂലിച്ചു. 25 ശതമാനം പേർ പ്രതികൂലിച്ചപ്പോൾ 34 ശതമാനം പേർക്ക് അഭിപ്രായമില്ല.

ബിജെപിയ്ക്ക് ബദലാവാൻ ഇന്ത്യ മുന്നണിയ്ക്ക് കഴിയുമോ എന്ന ചോദ്യത്തിൽ 72 ശതമാനം പേർക്കും അഭിപ്രായമില്ല. 19 ശതമാനം പേർ ഇല്ല എന്ന് അഭിപ്രായപ്പെട്ടപ്പോൾ 9 ശതമാനം പേർ കഴിയുമെന്ന് വിശ്വസിക്കുന്നു.

Story Highlights: vadakara 24 survey enforcement directorate krail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here