ഇന്ത്യന്‍ സിനിമാ പ്രദര്‍ശനത്തിനിടെ കാഴ്ചക്കാര്‍ക്ക് നേരെ ‘സ്‌പ്രേ’ ആക്രമണം; കടുത്ത ചുമ; കാനഡയില്‍ ജാഗ്രത

കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക് നേരെ സ്‌പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര്‍ അധികൃതര്‍ ഒഴിപ്പിച്ചു.(Masked Men Attack Hindi Film Screenings in Canada)
ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം തുടരുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മൂന്നിടത്തും നടന്ന ആക്രമണങ്ങളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആക്രമികള്‍ അജ്ഞാത വസ്തു സ്‌പ്രേ’ ചെയ്തതിന് പിന്നാലെ സിനിമ കാണാന്‍ എത്തിയവര്‍ക്ക് ചുമയും ശ്വാസംമുട്ടലുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് പുരുഷന്മാരാണ് ആക്രമണം നടത്തിയത്. സിനിമ കാണാനായി എത്തിയവരാണ് അജ്ഞാത വസ്തു സ്‌പ്രേ ചെയ്തത്. ഇവര്‍ പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെടുകയും ചെയ്തു.
Story Highlights: Masked Men Attack Hindi Film Screenings in Canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here