Advertisement

‘മരിച്ച യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം’; കടുവയെ നരഭോജിയായി പ്രഖ്യപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്ന് DFO

December 9, 2023
Google News 1 minute Read
Tiger

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്.

സ്ഥിതിവവരങ്ങൾ ചീഫ് വൈൽഡന് റിപ്പോർട്ട് ചെയ്യുമെന്ന് ഡിഎഫ്ഒ വ്യക്തമാക്കി. കടുവ ആക്രമണം നടന്ന വാകേരി വനാതിർത്തിയിൽ ടൈഗർ ഫെൻസിങ് സ്ഥാപിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കാട് വെട്ടിത്തെളിക്കാൻ സ്വകാര്യവ്യക്തികളായ ഭൂവുടമകൾക്ക് നിർദേശം നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു.

Read Also : വയനാട് കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ആക്രമണം പുല്ലരിയാൻ പോയപ്പോൾ

പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ പ്രജീഷിന് നേരെ ആക്രമണം ഉണ്ടായത്. സഹോദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Story Highlights: DFO on Tiger Attack in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here