‘വെള്ളം കുടിക്കുന്നിതിനിടെ തേനീച്ചയെ വിഴുങ്ങി’; 22കാരൻ ശ്വാസംമുട്ടി മരിച്ചു

മധ്യപ്രദേശിൽ വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ ജീവനുള്ള തേനീച്ചയെ വിഴുങ്ങിയ 22കാരന് ദാരുണാന്ത്യം . മധ്യപ്രദേശിലെ ബെറാസിയയിലെ മൻപുറ സ്വദേശിയായ ഹിരേന്ദ്ര സിങ് ആണ് സംഭവത്തെ തുടർന്ന് മരിച്ചത്.(Man Accidentally Swallows Bee While Drinking)
ബുധനാഴ്‌ച രാത്രിയോടെയാണ് യുവാവിന് ജീവൻ നഷ്ട്ടമായത്. രാത്രി ഭക്ഷണത്തിന് ശേഷം കുടിക്കാൻ വെച്ച വെള്ളത്തിൽ തേനീച്ച വീണത് ഹിരേന്ദ്ര കണ്ടില്ല. വെള്ളം കുടിച്ചതിന് പിന്നാലെ ഇയാൾക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്ന് കുടുംബം പറയുന്നു.
നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ബെറാസിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ യുവാവിനെ എത്തിച്ചു. അവിടെ നിന്ന് ഡോക്ടര്‍മാര്‍ ഹാമിദിയ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. ചികിത്സയ്ക്കിടെ ഛര്‍ദിച്ചപ്പോള്‍ തേനീച്ച പുറത്തുവന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
Story Highlights: Man Accidentally Swallows Bee While Drinking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here