Advertisement

‘കരുവന്നൂർ ബാങ്കിനെ സാധാരണഗതിയിലെത്തിച്ചത് സർക്കാർ ഇടപെടലുകൾ’; മന്ത്രി വി എൻ വാസവൻ 24 നോട്

December 9, 2023
Google News 1 minute Read

കരുവന്നൂരിലെ 30,000ത്തോളം നിക്ഷേപകർക്കാണ് പണം മടക്കിക്കൊടുത്തതെന്ന് സഹകരണ മന്ത്രി മന്ത്രി വി എൻ വാസവൻ 24 നോട് പറഞ്ഞു. 94 കോടി രൂപ മടക്കി നൽകി. പുതിയ വായ്‌പകൾ ആരംഭിച്ചു. ക്രമക്കേട് കണ്ടെത്തിയ സഹകരണ ബാങ്കുകളിൽ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് കേസെടുത്ത് എഫ്‌ഐആർ അനുസരിച്ച് മാത്രമേ ഇ.ഡിക്ക് പരിശോധന നടത്താൻ കഴിയു. കണ്ടലയിലും പുൽപ്പള്ളിയിലും കരുവന്നൂരിലും ക്രമക്കേട് നടന്നത് 2010-11 കാലഘട്ടത്തിലാണ്. കരുവന്നൂർ ബാങ്കിനെ സാധാരണഗതിയിലേക്കെത്തിച്ചത് സർക്കാർ ഇടപെടലുകളെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സർക്കാർ പറയുന്നത് പ്രവർത്തിക്കുന്നതെന്നും അത് കൊണ്ട് ജനങ്ങൾക്ക് വിശ്വാസമാണെന്നും മന്ത്രി പറഞ്ഞു. അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച 900 പദ്ധതികളിൽ 720 പദ്ധതികൾ ഇതുവരെ നടപ്പിലാക്കിയെന്നും പറഞ്ഞു.

മലയോര, തീരദേശ ഹൈവേകൾ 2025 ഓടെ യാഥാർത്ഥ്യമാവുമെന്നും ഇത് സർക്കാരിന്റെ ഇച്ഛാശക്തിയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടംകുളം പദ്ധതിയിലൂടെ 400 മെഗാവാട്ട് വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ടെന്നും ഇതിനാൽ പ്രകാശപൂർണ്ണമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയെന്നും മന്ത്രി കൂടിച്ചേർത്തു.

Story Highlights: V N Vasavan about Karuvannur bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here