‘നവകേരള സദസ് എന്തൊക്കെ പരിഹരിച്ചു, ചോദിക്കുന്നവർക്കുള്ള വായടപ്പൻ മറുപടി സഖാക്കൾ കൊച്ചിയിൽ നൽകി’; പി കെ അബ്‍ദുറബ്

നവ കേരള സദസിൽ മർദ്ദനമേറ്റ സിപിഐഎം പ്രവർത്തകൻ പാർട്ടി വിട്ട സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ അബ്‍ദുറബ്. കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക് മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ മന്ത്രിപ്പണിയുണ്ട്, എംഎല്‍എ സ്ഥാനമുണ്ട്, മുൻസിപ്പൽ ചെയർമാൻ മുതൽ ബോർഡ് ചെയർമാൻ പദവികൾ വരെയുണ്ട്.(PK Abdu Rabb Mocks Navakerala Sadas)
എന്നാൽ പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുതെന്ന് അബ്‍ദുറബ് ഫേസ്ബുക്കിൽ കുറിച്ചു. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കും. നവകേരള സദസ്സിൽ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവർക്കുള്ള വായടപ്പൻ മറുപടിയാണ് ഇന്ന് സഖാക്കൾ കൊച്ചിയിൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.നവകേരള സദസിൽ എന്തു കിട്ടീ…. ഉണ്ട കിട്ടീയെന്നും അദ്ദേഹം കുറിച്ചു.
പി കെ അബ്‍ദുറബിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
കോൺഗ്രസിൽ നിന്നും
ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക്
മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ
മന്ത്രിപ്പണിയുണ്ട്, MLA സ്ഥാനമുണ്ട്,
മുൻസിപ്പൽ ചെയർമാൻ മുതൽ
ബോർഡ് ചെയർമാൻ പദവികൾ
വരെയുണ്ട്…..!
എന്നാൽ പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി
ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക്
എന്തു കിട്ടി എന്നു മാത്രം ചോദിക്കരുത്.
അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി
കൊണ്ടേയിരിക്കും…
നവകേരള സദസ്സിൽ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവർക്കുള്ള
വായടപ്പൻ മറുപടിയാണ്
ഇന്ന് സഖാക്കൾ കൊച്ചിയിൽ
നൽകിയത്.
നവകേരള സദസിൽ എന്തു കിട്ടീ…..?
ഉണ്ട കിട്ടീ…!
കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന നവ കേരള സദസിനിടെയാണ് റയീസ് എന്നയാള്‍ക്ക് മർദ്ദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയീസ് പറയുന്നു. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചതിനാൽ ഇനി പാർട്ടിയിൽ ഇല്ലന്നും റയീസ് വ്യക്തമാക്കി.
Story Highlights: PK Abdu Rabb Mocks Navakerala Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here