നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജി തള്ളി; 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

വയനാട് വാകേരിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിഴയിട്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഒരു മനുഷ്യജീവനാണ് നഷ്ടമായതെന്നും അത് എങ്ങനെ വില കുറച്ചുകാണുമെന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റി നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 25,000 രൂപ പിഴ ചുമത്തിയാണ് ഹൈക്കോടതി തള്ളിയത്.
വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്. ഡിസംബര്‍ 10നാണ് ചീഫ് ലൈഫ് വൈല്‍ഡന്‍ നരഭോജി കടുവയെ പിടികൂടാനായില്ലെങ്കില്‍ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ടത്.
Story Highlights: High Court dismisses PIL against order to shoot Wayanad tiger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here