‘ഏകാധിപത്യം അനുവദിക്കില്ല’; മുദ്രവാക്യവുമായി ലോക്സഭയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; അകത്തും പുറത്തും പ്രതിഷേധം

ഏകാധാപത്യം അനുവദിക്കില്ലെന്ന് മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ലോക്സഭയിൽ ഭീകരാന്തരീക്ഷം യുവാവ് സൃഷ്ടിച്ചത്. രണ്ടു യുവാക്കളാണ് പാർലമെന്റിനകത്ത് കളർ സ്മോക്ക് ഉപയോഗിച്ച് പാർലമെന്റിനകത്ത് അതിക്രമം നടത്തയിത്. ഇതേ സമയം അമോൽ ഷിൻഡെയും, നീലം കൗർ എന്ന സ്ത്രീയും പ്രതിഷേധിച്ചു. ഇവരും കളർ സ്മോക്ക് എന്ന വസ്തു ഉപയോഗിച്ചു.
ഒരു സംഘടനയുമായി ബന്ധമില്ലെന്ന് പിടിയിലായ നീലം കൗർ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധിച്ചത് തൊഴിലില്ലായ്മയ്‌ക്കെതിരെയെന്നും താൻ വിദ്യാർഥിയെന്നും നീലം കൗർ പറഞ്ഞു. സാഗർ ശർമയാണ് പാർലമെന്റിനകത്ത് അതിക്രമിച്ച് കയറിയത്. ഇയാൾ ഉപയോഗിച്ചത് മൈസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസ് ആണ് ഉപയോഗിച്ചത്.
Read Also : ലോക്‌സഭയിലെ സുരക്ഷ വീഴ്ച; ഒരു യുവതിയടക്കം നാലു പേര്‍ കസ്റ്റഡിയില്‍; ഉപയോഗിച്ചത് BJP എംപിയുടെ പാസ്?
ഡൽഹി പൊലീസിന്റെ എടിഎസ് സംഘം പാർലമെന്റിൽ എത്തി. ഷൂവിനുള്ളിലാണ് സ്‌മോക്ക് സ്‌പ്രേ ഒളിപ്പിച്ചിരുന്നത്. പാർലമെന്റാക്രമണത്തിന്റെ 22 വർഷങ്ങൾ തികയുന്ന ദിവസത്തിലാണ് ലോക്‌സഭയിൽ രണ്ടു പേർ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടുകയും സ്‌മോക് ഷെൽ എറിയുകയുമായിരുന്നു.
Story Highlights: Major security breach in Lok Sabha on Parliament attack anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here