തീവ്രവാദ ഗൂഢാലോചന കേസ്; ബെംഗളൂരുവിൽ എൻഐഎ റെയ്ഡ്

കർണാടകയിൽ എൻഐഎ റെയ്ഡ്. തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ അര ഡസനിലധികം സ്ഥലങ്ങളിലാണ് പരിശോധന. തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വസതികളിലാണ് റെയ്ഡ്.
ബെംഗളൂരുവിലെ ആറിടങ്ങളിലായാണ് പരിശോധന. എൻഐഎക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസുമായി സഹകരിച്ച് നടത്തുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വസതികളിൽ അന്വേഷണ സംഘമെത്തി. ഡിസംബർ 9 ന് മഹാരാഷ്ട്രയിലും കർണാടകയിലും നടന്ന വ്യാപക റെയ്ഡുകളിൽ നിരോധിത ഭീകര സംഘടനയുടെ 15 പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ഇരു സംസ്ഥാനങ്ങളിലുമായി 44 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കണക്കിൽപ്പെടാത്ത പണം, തോക്കുകൾ, രേഖകൾ, സ്മാർട്ട്ഫോണുകൾ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തു. അന്വേഷണത്തിൽ ISIS ബന്ധമുള്ള പ്രതികൾ പദ്ഘ-ബോരിവാലി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും, ഇന്ത്യയിലുടനീളം ഭീകരത പടർത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നതായി എൻഐഎ കണ്ടെത്തി.
Story Highlights: NIA raids over half dozen locations in Bengaluru in terror conspiracy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here