Advertisement

മുൻ കാമുകനെ വാടകക്കൊലയാളികളെ വച്ച് കൊലപ്പെടുത്തി; 28 കാരി അറസ്റ്റിൽ

December 15, 2023
Google News 1 minute Read
Woman hires four men to murder ex-boyfriend

വാടകക്കൊലയാളികളെ ഉപയോഗിച്ച് മുൻ കാമുകനെ കൊലപ്പെടുത്തിയ 28 കാരി അറസ്റ്റിൽ. തമിഴ്നാട്ടിലെ പൊന്നേരിയിലാണ് സംഭവം. പൊന്നേരി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രിയ(28)യാണ് അറസ്റ്റിലായത്. വാടകക്കൊലയാളികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

കൊറിയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണൻ (27) ആണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന പ്രിയ, ഗോപാലകൃഷ്ണനുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രിയയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. എന്നാൽ യുവതി പതുക്കെ ഗോപാലകൃഷ്ണനിൽ നിന്ന് അകന്നു തുടങ്ങി. കഴിഞ്ഞ മാസമാണ് പ്രിയ യുവാവിൽ നിന്ന് പൂർണമായി അകന്നത്.

യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ഗോപാലകൃഷ്ണൻ പ്രിയയുമായി പതിവായി വഴക്കിടാറുണ്ടായിരുന്നു. പുതിയ ബന്ധം അവസാനിപ്പിക്കാനും ഇയാൾ ആവശ്യപ്പെടാൻ തുടങ്ങി. ശല്യം സഹിക്കവയ്യാതെ ഗോപാലകൃഷ്ണനെ കൊല്ലാൻ പ്രിയ തീരുമാനിച്ചു. ഇതിനായി നാല് വാടകക്കൊലയാളികളെ ഏർപ്പാടാക്കിയെന്നും പൊലീസ് പറയുന്നു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രിയ ഗോപാലകൃഷ്ണനെ വിളിച്ച് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. ബുധനാഴ്ച പൊന്നേരി നഗരസഭാ ഓഫീസിന് സമീപം എത്താനാണ് ഗോപാലകൃഷ്ണന് പ്രിയ നൽകിയ നിർദ്ദേശം. രാത്രിയോടെ പ്രിയയെ കാണാൻ പുറപ്പെട്ട യുവാവിനെ വാടകക്കൊലയാളികൾ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഗോപാലകൃഷ്ണൻ്റെ മൃതദേഹം പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

Story Highlights: Woman hires four men to murder ex-boyfriend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here