നരഭോജി കടുവയെ പിടികൂടാനാവാതെ വനംവകുപ്പ്

വയനാട് കൂടല്ലൂരിൽ യുവ ക്ഷീരകർഷകനെ കൊന്നുതിന്ന കടുവയെ പിടികൂടാനുള്ള ദൗത്യം ഒരാഴ്ച പിന്നിട്ടു. വനംവകുപ്പ് തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും കടുവ ഇതുവരെ കൂട്ടിലായിട്ടില്ല. കണ്ണൂരിൽ നിന്നും കോഴിക്കോട്ടുനിന്നും രണ്ട് ആർആർടി ടീമുകൾ കൂടി വയനാട്ടിലെത്തും. ഇന്നലെ കൂടല്ലൂർ കവലയ്ക്ക് മുകളിലായി കട്ടിൽ ഒരു കൂട് കൂടി സ്ഥാപിച്ചിരുന്നു. ഇതോടെ കൂടുകളുടെ എണ്ണം നാലായി. ക്യാമറ ട്രാപ്പുകൾ പരിശോധിച്ചും കാൽപ്പാടുകൾ തേടിയുമാണ് തെരച്ചിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് പ്രജീഷിന്റെ വീട്ടിലെത്തുന്നുണ്ട്.
Story Highlights: Forest department unable to catch the man-eating tiger
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here