Advertisement

ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ

December 17, 2023
Google News 1 minute Read

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

ബി എസ് എൻ എല്ലുമായി സഹകരിച്ചാകും സേവനം . ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്‌വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വാസം പകരുകയാണ് ദേവസ്വം ബോർഡിന്റെ ലക്‌ഷ്യം.

പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തൽ , തിരുമുറ്റം , സന്നിധാനം , മാളികപ്പുറം , ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം- അരവണ കൗണ്ടറുകൾ , മരാമത്ത് കോംപ്ലക്സ് , ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 15 വൈഫൈ ഹോട് സ്പോട്ടുകളാകും ഉണ്ടാവുക.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല ,അപ്പാച്ചിമേട് , ശരംകുത്തി , മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബി എസ് എൻ എല്ലിന് പൂർത്തിയാക്കാനാകും.

ഉയർന്ന ഗുണനിലവാരമുള്ള എ ഡി എസ് എൽ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളിൽ സൗജന്യ വൈഫെ സേവനം ബി എസ് എൻ എൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Free WiFi in Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here