രോഗികളെ ജീവനോടെ കുഴിച്ചുമൂടി ഇസ്രയേല്‍ സേനയുടെ ക്രൂരത; അടിയന്തര അന്വേഷണത്തിനുത്തരവിട്ട് പലസ്തീന്‍

ഗസ്സയില്‍ രോഗികളെ ജീവനോടെ കുഴിച്ചുമൂടി ഇസ്രയേല്‍ സേനയുടെ കൊടുംക്രൂരത. കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അടിയന്തര അന്വേഷണത്തിന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. വടക്കന്‍ ഗസ്സയിലെ ആശുപത്രിയായ കമാല്‍ അദ്വാനിലാണ് ആക്രമണമുണ്ടായത്.(Israeli forces crushing Palestinians including wounded patients using bulldozers)
ഒക്ടോബര്‍ 7 ന് ഇസ്രയേല്‍ സൈനിക ആക്രമണം തുടങ്ങിയതിന് ശേഷം ഗസ്സയ്ക്കുള്ളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന 11 ആശുപത്രികളില്‍ ഒന്നാണ് കമാല്‍ അദ്വാന്‍. ആശുപത്രിക്ക് സമീപം കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികളെ പാര്‍പ്പിക്കുന്ന കൂടാരങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ ഇസ്രയേല്‍ സേന ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
Read Also : ഗസ്സയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവയ്പ്പ്; രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു
ബുള്‍ഡോസര്‍ ഉപയോഗിച്ച് സൈന്യം രോഗികളെ ജീവനോടെ മണ്ണില്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കമാല്‍ അദ്വാന്‍ ആശുപത്രിക്ക് മുന്‍പില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ കുഴിച്ചുമൂടിയ രോഗികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നുണ്ട്. 20ഓളം പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. നിലവില്‍ 12 നവജാത ശിശുക്കള്‍ വെള്ളവും ഭക്ഷണവുമില്ലാതെ ആശുപത്രിയിലെ ഇന്‍കുബേറ്ററില്‍ കഴിയുന്നുണ്ട്.
Story Highlights: Israeli forces crushing Palestinians including wounded patients using bulldozers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here