Advertisement

‘മാംസം കഴിക്കുന്നെങ്കില്‍ ഒറ്റ അറക്കലിന് കൊല്ലുന്ന മൃഗമായിരിക്കണം’; ഹലാല്‍ മാംസം കഴിക്കുന്ന മുസ്ലിങ്ങളെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

December 18, 2023
Google News 2 minutes Read
Giriraj Singh admire Muslims who eat Halal meat

ഹലാല്‍ മാംസം മാത്രം കഴിക്കുന്ന മുസ്ലിങ്ങളെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. മാംസത്തിന് വേണ്ടി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നവര്‍ ഝട്ക രീതി പിന്തുടരണം. ഹിന്ദുക്കളുടേത് ഈ രീതിയാണ്. മൃഗങ്ങളെ കൊല്ലുമ്പോള്‍ ആണെങ്കിലും സ്വന്തം മതപാരമ്പര്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.(Giriraj Singh admire Muslims who eat Halal meat)

ഹിന്ദുക്കള്‍ മൃഗബലി നടത്തുമ്പോള്‍ ഒറ്റയടിക്ക് മൃഗങ്ങളെ കൊല്ലുകയാണ്. ഈ കശാപ്പ് രീതിയാണ് ഝട്ക. ഇങ്ങനെ ഹലാല്‍ ആയിട്ടുള്ള മാംസം കഴിക്കുന്നതിലൂടെ അവര്‍ സ്വയം മലീമസമാകുന്നില്ല. അറവുശാലകളും ഝട്ക മാംസം മാത്രം വില്‍ക്കുന്ന കടകളും സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും സിങ് പറഞ്ഞു.

Read Also : അയോധ്യ രാമക്ഷേത്രത്തിന്റെ 18 വാതിലുകൾ സ്വർണം പൂശും; ഉയരം എട്ടരയടി, ഭാരം 500 കിലോ

അതേസമയം ബിഹാറിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരോധിക്കണമെന്ന് കഴിഞ്ഞ മാസം കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷനും കച്ചവടത്തിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാദം.

Story Highlights: Giriraj Singh admire Muslims who eat Halal meat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here