വാഹനം നിർത്തി ലാത്തിപ്രയോഗം വേണ്ട; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം
വാഹനം നിർത്തി ലാത്തിപ്രയോഗം വേണ്ടെന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം. പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം നിർത്തി അടിക്കരുതെന്നാണ് നിർദേശം. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
റോഡിലെ സുരക്ഷ ലോക്കൽ പൊലീസ് ഉറപ്പാക്കും. അസാധാരണ ഘട്ടത്തിൽ മാത്രം സുരക്ഷാ ഉദ്യോഗസ്ഥരു ഇടപെടൽ മതിയെന്നും നിർദ്ദേശമുണ്ട്. കൊല്ലത്തെ പ്രതിഷേധത്തിൽ ലോക്കൽ പൊലീസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. പൊലീസ് ആസ്ഥാനത്തു നിന്നുമാണ് നിർദ്ദേശം.
Story Highlights: pinarayi vijayan security officer guidelines
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here