‘നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവും’: ഇഡി സമൻസിൽ കെജ്‌രിവാൾ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതി കേസിൽ ഇഡിയുടെ സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് അയച്ച സമൻസ് പിൻവലിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഇഡി കെജ്‌രിവാളിന് സമൻസ് അയയ്ക്കുന്നത്.
എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഡൽഹി മുഖ്യമന്ത്രിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇന്ന് (ഡിസംബർ 21) അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇതിന് പിന്നാലെയാണ് കെജ്‌രിവാലിൻ്റെ മറുപടി.
നിയമപരമായ എല്ലാ സമൻസുകളും സ്വീകരിക്കാൻ തയ്യാറാണെന്ന് ആം ആദ്മി പാർട്ടി മേധാവി പറഞ്ഞു. ‘ഇപ്പോഴത്തെ സമൻസ് മുൻകാല സമൻസ് പോലെ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. സമൻസ് പിൻവലിക്കണം. താൻ സത്യസന്ധവും സുതാര്യവുമായ ജീവിതം നയിക്കുന്നു. ഒന്നും മറയ്ക്കാനില്ല’- കെജ്‌രിവാൾ പ്രതികരിച്ചു.
Story Highlights: ‘Illegal, politically motivated’: Arvind Kejriwal on probe agency ED summons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here