Advertisement

എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി ‘നേരിന്’ സ്നേഹം മാത്രം; ജീത്തു ജോസഫ്

December 21, 2023
Google News 1 minute Read

തന്റെ പുതിയ ചിത്രമായ നേരിന് ലഭിച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംവിധായകൻ ജീത്തു ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ പ്രതികരണം. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. നേരിനുള്ളനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നേരിനെ കുറിച്ച് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. താൻ പ്രവർത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉത്സാഹത്തോടെയുമാണ് “നേര്” എന്ന ചിത്രം ഒരുക്കിയതെന്ന് കുറിപ്പിൽ ജിത്തു ജോസഫ് പറഞ്ഞിരുന്നു. നേര് എന്ന ചിത്രത്തിന് നേരെ ഉയർന്ന വിവാദത്തിൽ പ്രേക്ഷകരാണ് വിധി എഴുതേണ്ടതെന്നും സംവിധായകൻ കുറിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ, അതും എന്റെ സിനിമയുടെ റീലീസ് അടുക്കുന്ന വേളയിൽ ഒരു വിവാദം സൃഷ്ടിക്കപെട്ടു. ‘നേര്’ എന്ന സിനിമയുടെ കഥക്ക് അവകാശവാദം ഉന്നയിച്ചു മറ്റൊരാളാൾ രംഗത്തെത്തുകയും, അതിനായി കോടതിയെ സമീപിക്കുകയും ചെയ്ത വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. പ്രസ്തുത കക്ഷി എഴുതിയ കഥയുടെ സിനോപ്സിസ് കേസിന്റെ രേഖകളോടൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നേര് ‘ തീയറ്ററുകളിൽ നിന്നു കണ്ട ശേഷം നിങ്ങൾ പ്രേക്ഷകർ വിധിയെഴുതുക നേരെന്ത് കളവെന്ത് എന്നുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം സിനിമ കണ്ട് വളരെ ഇമോഷണലായ ആന്റണി പെരുമ്പാവൂരിന്റെയും ഭാ​ര്യയുടെയും വിഡിയോ പുറത്തുവന്നു തീയറ്ററിൽ നിന്നും കരഞ്ഞു കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാ​ര്യ ശാന്തി പുറത്തിറങ്ങിയത്. അനശ്വര ​ഗ്രേറ്റ് ആണെന്നാണ് ശാന്തി പറയുന്നത്. കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു മറുപടി. ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നതെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Jeethu Joseph About Mohanlal Neru Movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here